കൊച്ചി: സംസ്ഥാന ഭരണ പരിഷ്കരണ കമീഷന്‍ മുന്നോട്ടുവെച്ച മലങ്കര ചര്‍ച്ച് ബില്ല് അംഗീകരിക്കാനാകില്ലയെന്ന ഓര്‍ത്തഡോക്സ് സഭ നിലപാട് ജനാധിപത്യവിരുദ്ധവും സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും കൊച്ചിയില്‍ ചേര്‍ന്ന ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്‍റെ മാനേജിങ് കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. സഭയുടെ സമ്പത്തുകള്‍ വിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണെന്നും അത് ഏതാനും വൈദികരുടെ ധാര്‍ഷ്ട്യത്തിനു വിധേയമായി ഒരു പ്രത്യേക വിഭാഗത്തിന് സ്വന്തമാക്കാനുള്ളതല്ലെന്നും ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഏകീകൃത കുര്‍ബാനയുടെ പേരില്‍ വിശ്വാസികളെ തെരുവില്‍ ഏറ്റുമുട്ടിക്കുന്ന സിറോ മലബാര്‍ മെത്രാന്മാരുടെ അക്രൈസ്തവ നിലപാടുകളെ കൗണ്‍സില്‍ അപലപിച്ചു. ക്രൈസ്തവ സഭയെ പലപേരുകളില്‍ പലവിഭാഗങ്ങളാക്കിത്തിരിച്ച് നാട്ടുരാജാക്കന്മാരെപ്പോലെ മെത്രാന്മാര്‍ ഭരണം നടത്തുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പ് ഫ്രാന്‍സിസിന് നിവേദനം സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് മാത്യു, അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോര്‍ജ് കട്ടിക്കാരന്‍, സ്റ്റാന്‍ലി പൗലോസ്, അഡ്വ. ഹോര്‍മിസ് തരകന്‍, ജോസഫ് വെളിവില്‍, ലോനന്‍ ജോയ്, വി.ജെ. പൈലി, ആന്‍റോ കൊക്കാട്ട്, ജെറോം പുതുശ്ശേരി, ജോര്‍ജ് ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.