ആലപ്പുഴ: ബി.ജെ.പിയെ പരാജയപ്പെടുത്താൻ എല്ലാവരുമായി യോജിച്ചുപോകണമെന്നാണ് കോൺഗ്രസ് നയമെന്ന് എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ. എന്നാൽ, ബി.ജെ.പി വിരുദ്ധപാർട്ടികളെ ക്ഷീണിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനിനെ എതിർക്കുന്നവരാണ് സിൽവർലൈനുവേണ്ടി സംസാരിക്കുന്നത്. അതിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി പാർട്ടി കോൺഗ്രസിനെ ഉപയോഗിക്കുകയായിരുന്നു. കേരളത്തിൽ ബി.ജെ.പിയുമായി ധാരണയുള്ളത് സി.പി.എമ്മിനാണ്. അതിൽ ഭാഗവാക്കായ കെ. സുരേന്ദ്രൻ അത് കോൺഗ്രസിന്‍റെ തലയിൽ കെട്ടിവെക്കേണ്ട. കെ.വി. തോമസ് വിഷയം അച്ചടക്ക സമിതിയുടെ മുന്നിലായതിനാൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.