പരീക്ഷ ഫലം തിരുവനന്തപുരം: 2021 ഡിസംബറിൽ നടത്തിയ ഒമ്പതാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി, ബി.കോം.എൽഎൽ.ബി, ബി.ബി.എ.എൽഎൽ.ബി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഏപ്രിൽ 20 വരെ അപേക്ഷിക്കാം. ടൈംടേബിൾ ഏപ്രിൽ 29ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.സി.എ (റെഗുലർ - 2020 സ്കീം - 2020 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മധ്യവേനൽ അവധി സർവകലാശാലക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളജുകളിലും 2021-22 അധ്യയന വർഷത്തെ മധ്യവേനൽ അവധി ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെയാണ്. ഇക്കാലയളവിൽ എല്ലാ അധ്യാപകരും നിലവിലെ യു.ജി./പി.ജി സെമസ്റ്ററുകളുടെ ബാക്കി ക്ലാസുകൾ സൗകര്യപ്രദമായ രീതിയിൽ (ഓഫ്ലൈൻ/ഓൺലൈൻ) നടത്തണം. മധ്യവേനൽ അവധിക്കാലത്ത് പരീക്ഷ ചുമതലകൾ നിർവഹിക്കാൻ നിയോഗിക്കപ്പെടുന്ന അധ്യാപകർ വീഴ്ച കൂടാതെ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.