മരടിൽ കുടുംബശ്രീ ഉത്സവാഘോഷചന്തക്ക്​ തുടക്കം

മരട്: നഗരസഭയിൽ വിഷു, ഈസ്റ്റർ, റമദാൻ ആഘോഷങ്ങൾക്ക് മുന്നോടിയായി കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണന മേള സംഘടിപ്പിച്ചു. മരട് നഗരസഭയിലെ 33 ഡിവിഷനുകളിലെയും കുടുംബശ്രീ അംഗങ്ങൾ തയാറാക്കുന്ന ഉൽപന്നങ്ങളാണ് വിൽപനക്ക്​ ഒരുക്കിയിരിക്കുന്നത്. നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൻ ജിഷ വിപിൻദാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി. രാജേഷ്, മിനി ഷാജി, ചന്ദ്രകലാധരൻ, ബെൻഷാദ് നടുവില വീട്, ഈസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൻ അനില, കൗൺസിലർമാരായ മോളി ഡെന്നി, ജയ ജോസഫ്, ശോഭ ചന്ദ്രൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ വിനിത എന്നിവർ സംസാരിച്ചു. EC-TPRA-1 Kudumbasree മരട് നഗരസഭ കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണന മേള നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.