വിലക്കയറ്റത്തിനെതിരെ നിൽപ് സമരം

കാക്കനാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ കലക്ടറേറ്റ് പടിക്കൽ യൂത്ത് ലീഗ് നിൽപ് സമരം നടത്തി. മുസ്‌ലിംലീഗ് ജില്ല വൈസ് പ്രസിഡന്‍റ് പി.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്‍റ് സി.എസ്. സിയാദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി പി.എം. മാഹിൻകുട്ടി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എൻ. നിയാസ്, മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.എ. മുഹമ്മദ് സാബു, എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ആത്വിഫ്, മുഹമ്മദ് സാദിഖ്, കെ.എം. ജിയാസ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: വിലക്കയറ്റത്തിനെതിരെ യൂത്ത് ലീഗ് കലക്ടറേറ്റ് പടിക്കൽ നടത്തിയ നിൽപ് സമരം മുസ്‌ലിംലീഗ് ജില്ല വൈസ് പ്രസിഡന്‍റ് പി.കെ. ജലീൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.