പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി

കടുങ്ങല്ലൂർ: കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ശുദ്ധജല വിതരണം മുടങ്ങി. മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽനിന്ന് യു.സിയിലെ ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന പൈപ്പാണ് പൊട്ടിയത്. 200 എം.എം എ.സി പൈപ്പിനാണ് തിങ്കളാഴ്ച രാവിലെ തകരാർ സംഭവിച്ചത്. കടുങ്ങല്ലൂർ പഞ്ചായത്ത് ഓഫിസിന്​ സമീപമാണ് പൈപ്പ് പൊട്ടിയത്. ഇതേ തുടർന്ന് ജലവിതരണം നിലച്ചു. രണ്ട് ദിവസത്തേക്ക് പമ്പിങ് തടസ്സപ്പെടുന്നതാണെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.