കർത്തേടം സഹകരണ ബാങ്ക്​: അഡ്‌മിനിസ്ട്രേറ്റിവ് ഭരണം ഹൈകോടതി ശരിവെച്ചു

കൊച്ചി: മാലിപ്പുറം കർത്തേടം സർവിസ് സഹകരണ ബാങ്കിൽ അഡ്‌മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയ നടപടി ഹൈകോടതി ശരിവെച്ചു. ക്വാറം തികയാത്തത്​ ചൂണ്ടിക്കാട്ടി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത്​ അയോഗ്യരാക്കിയ അംഗങ്ങളടക്കം നൽകിയ ഹരജികൾ തള്ളിയാണ്​ ജസ്റ്റിസ്​ സതീഷ്​ നൈനാന്‍റെ ഉത്തരവ്​. നിലവിലുള്ള 13 അംഗ ഭരണസമിതിയിൽ ഒരംഗം രാജിവെച്ചിരുന്നു. ശേഷിച്ചവരിൽ ആറ് അംഗങ്ങളെ ഭരണസമിതി യോഗങ്ങളിൽ തുടർച്ചയായി ഹാജരായില്ലെന്നതടക്കമുള്ള കാരണങ്ങളാൽ അയോഗ്യരാക്കി. തുടർന്നാണ് ഭരണസമിതി പിരിച്ചുവിട്ട്​ അഡ്‌മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.