കൊച്ചി: മാർപാപ്പ അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കാൻ സാധിക്കാത്ത വൈദികർ വിരമിക്കണമെന്നും വൈദീക മന്ദിരത്തിലേക്ക് മടങ്ങണമെന്നും സംയുക്ത സഭ സംരക്ഷണസമിതി അതിരൂപത നേതൃയോഗം അഭിപ്രായപ്പെട്ടു. വിശുദ്ധ വാരത്തിൽ ഏകീകൃത കുർബാന അർപ്പിക്കാൻ വൈദികർ തയാറാകണം. സീറോ മലബാർ സഭ മേജർ ആർച്ബിഷപ് ഓശാന നാളിൽ അർപ്പിച്ച വിശുദ്ധ ബലിയെ പരിതാപകരമായ പരാജയമെന്ന് വിശേഷിപ്പിച്ച അതിരൂപത സംരക്ഷണ സമിതിയുടെ വിലയിരുത്തൽ അങ്ങേയറ്റം വേദനാജനകവും, പ്രതിഷേധാർഹവുമാണെന്ന് നേതൃയോഗം ചൂണ്ടിക്കാട്ടി. എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡ് കുർബാന അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. നേതൃയോഗം കൺവീനർ അഡ്വ.മത്തായി മുതിരേന്തി ഉദ്ഘാടനം ചെയ്തു. ഡോ. അപ്പു സിറിയക്ക് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.