വിലവർധനക്കെതിരെ പ്രതിഷേധം

പെരുമ്പാവൂര്‍: കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാചകവാതകം നിത്യോപയോഗ സാധനങ്ങള്‍ ഇന്ധന വില വര്‍ധനക്കെതിരെ പെരുമ്പാവൂര്‍ ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധ സമരം സംഘിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പോള്‍ ചെതലന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ദിനേശ് അപ്പൂസ് അധ്യക്ഷത വഹിച്ചു. ഓര്‍മ സൈമണ്‍, ദേവസ്യ രുചി, ജോയാസിസ് ജോമി, ഗോപന്‍ അക്ഷയ, ലിയ ബിജു, സെബാസ്റ്റ്യന്‍ രുചി, രാജീവ് ക്രിസ്റ്റല്‍, സ്റ്റാര്‍ സജീവന്‍, ഷിജു രുചി, എസ്.പി. സാജു, എന്നിവര്‍ സംസാരിച്ചു. സിബിന്‍ ഫ്രണ്ട്‌സ് ജോര്‍ജ് സ്വാഗതവും എം.ഡി. ബൈജു നന്ദിയും പറഞ്ഞു. em pbvr 2 Paul Chethalan കേരള കാറ്ററേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന ജനറല്‍ സെക്രട്ടറി പോള്‍ ചെതലന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.