കൃഷിവകുപ്പിന്‍റെ കലാജാഥ ഇന്ന് തുടങ്ങും

മൂവാറ്റുപുഴ: കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രചാരണാർഥം നടത്തുന്ന കലജാഥക്ക് ചൊവ്വാഴ്ച തുടക്കമാകും. മൂവാറ്റുപുഴ കച്ചേരിത്താഴത്തുനിന്ന് രാവിലെ 11ന് ആരംഭിക്കുന്ന ജാഥ മാത്യു കുഴൽനാടൻ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്യും. 'വിത്ത് വണ്ടി' ചാക്യാർകൂത്ത്, പ്രചാരണ ഗാനം, നാടൻപാട്ട്, ഫ്ലാഷ് മോബ് എന്നിവ കലാജാഥയിൽ അണിനിരക്കും. ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട്, ആയവന, പായിപ്ര, വാളകം, മാറാടി, ആരക്കുഴ പഞ്ചായത്തുകളിൽ ചുറ്റിസഞ്ചരിക്കുന്ന ജാഥ ബുധനാഴ്ച വൈകീട്ട് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.