ഇരുചക്രവാഹനം കായലിൽ ഉപേക്ഷിച്ച് പ്രതിഷേധം

പള്ളുരുത്തി: ഇന്ധന, പാചകവാതക വിലയിൽ ഇരുചക്രവാഹനം കായലിൽ ഉപേക്ഷിച്ച്​ പ്രതിഷേധിച്ചു. യു.ഡബ്ല്യു.ഇ.സി പള്ളുരുത്തി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇരുചക്രവാഹനം ചിറക്കൽ കായലിലേക്ക് തള്ളിയിട്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് താനത്ത് ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡൻറ് അരുൺകുമാർ അധ്യക്ഷത വഹിച്ചു. നെൽസൻ കോച്ചേരി, ആർ. സന്തോഷ്, ഷമീർ വളവത്ത്, അനിത അഷ്​റഫ്, പി.പി. ജേക്കബ്​, എം.എച്ച്. ഹരേഷ് എന്നിവർ സംസാരിച്ചു. ചിത്രം : ഇന്ധന-പാചകവാതക വില വർധനക്കെതിരെ ഇരുചക്രവാഹനം സമരക്കാർ കായലിലേക്ക് തള്ളുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.