മുനമ്പത്തുനിന്ന്​ മോഷണംപോയ ബൈക്ക് മലപ്പുറത്ത് കണ്ടെത്തി

ചെറായി: മുനമ്പത്തുനിന്ന്​ മോഷണംപോയ ബൈക്ക് മലപ്പുറത്ത് തേഞ്ഞിപ്പലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍, മോഷ്ടാക്കളെക്കുറിച്ച് ഒരുവിവരവും ലഭിച്ചിട്ടില്ല. ബൈക്ക് മുനമ്പം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. നേരത്തെ ബൈക്ക് മലപ്പുറത്ത് പൊലീസി‍ൻെറ സി.സി ടി.വി കാമറയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഉപേക്ഷിച്ചനിലയില്‍ തേഞ്ഞിപ്പലത്ത് കണ്ടെത്തിയത്. മാർച്ച്​ 29ന്​ പുലര്‍ച്ച മുനമ്പം മേഖലയില്‍ അഞ്ച്​ വീടുകളില്‍ കയറിയ മോഷണസംഘം മുനമ്പം പാണ്ടികശാല മണിയുടെ വീടിനുമുന്നില്‍നിന്ന്​ ബൈക്കുമായി കടന്നുകളയുകയായിരുന്നു. മണിയുടെ മകന്റെ സുഹൃത്തായ മുനമ്പം സ്വദേശി യേശുദാസന്‍റേതാണ് ബൈക്ക്. മോഷണംപോയ മറ്റൊരു സ്‌കൂട്ടര്‍ മുനമ്പത്ത് വഴിയില്‍ ഉപേക്ഷിച്ചത്​ അന്നുതന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുശേഷം പള്ളിപ്പുറത്തുനിന്ന്​ അനാഥമായ മറ്റൊരു മോട്ടോര്‍ ബൈക്കും കണ്ടെത്തി. കോഴിക്കോടുനിന്ന്​ മോഷണംപോയ ഈ ബൈക്കിലാണ്​ മോഷ്ടാക്കള്‍ എത്തിയതെന്നാണ്​ പൊലീസ് നിഗമനം. മുനമ്പം ഡിവൈ.എസ്.പി ടി.ആര്‍. രാജേഷി‍ൻെറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.