കുസാറ്റില്‍ പുതിയ ബോയ്‌സ് ഹോസ്റ്റല്‍: ആദ്യഘട്ടം പൂര്‍ത്തിയായി

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കാമ്പസില്‍ 300 വിദ്യാർഥികള്‍ക്ക്​ അഞ്ചുനിലയിലായി പണിയാന്‍ ഉദ്ദേശിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. 10.41 കോടി മുടക്കി 120 ആണ്‍കുട്ടികള്‍ക്ക് താമസിക്കാവുന്ന 2002 ചതുരശ്ര മീറ്റര്‍ വിസ്​തീർണമുള്ള കെട്ടിടമാണ് തയാറായിട്ടുള്ളത്. ഇതിനാവശ്യമായ ഏഴുകോടി രൂപ റൂസ ഫണ്ടില്‍നിന്നും 3.41 കോടി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിഹിതത്തില്‍നിന്നുമാണ് ലഭിച്ചത്. 2018 മേയിൽ ആരംഭിച്ച് 2021 നവംബറില്‍ പണി പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ മൂന്നുപേര്‍ക്ക് വീതം താമസിക്കാവുന്ന 40 കിടപ്പുമുറി, ആധുനിക സൗകര്യമുള്ള അടുക്കള, ഊണുമുറി, ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ക്ക്​ പ്രത്യേക മുറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.