ഫെഫ്ക ഷോർട്ട്​ ഫിലിം ഫെസ്റ്റിവൽ: ചിത്രങ്ങൾ ക്ഷണിച്ചു

കൊച്ചി: ഫെഫ്ക ഡയറക്​ടേഴ്​സ്​ യൂനിയൻ നടത്തുന്ന മൂന്നാമത്​ ഇന്‍റർനാഷനൽ ഷോർട്ട്​ ഫിലിം ഫെസ്റ്റിവലിലേക്ക്​ ചിത്രങ്ങൾ ക്ഷണിച്ചതായി പ്രസിഡന്‍റ്​ രൺജി പണിക്കരും ജനറൽ സെക്രട്ടറി ജി.എസ്.​ വിജയനും വാർത്തസമ്മേളനത്തിൽ അറിയിച്ചു. മികച്ച ഒന്നാമത്തെ ചിത്രത്തിന്​ ഒരു ലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന്​ 50,000 രൂപയും മൂന്നാമത്തേതിന്​ 25,000 രൂപയും നൽകും. 30 മിനിറ്റുവരെ ദൈർഘ്യമുള്ള ചിത്രങ്ങളാണ്​ പരിഗണിക്കുക. മികച്ച സംവിധായകൻ, തിരക്കഥാകൃത്ത്​, ഛായാഗ്രാഹകൻ, എഡിറ്റർ, സൗണ്ട്​ ഡിസൈനർ, വി.എഫ്​.എക്സ്​ ആർട്ടിസ്റ്റ്​, നടി, നടൻ, ബാലതാരം എന്നിവർക്ക്​ 5000 രൂപയും ഫലകവും പ്രശ്​സതിപത്രവും നൽകും അവസാന തീയതി മേയ്​ 25. കൂടുതൽ വിവരങ്ങൾ www.fefkaartdirectors.com വെബ്​സൈറ്റിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.