പരീക്ഷഫലം തിരുവനന്തപുരം: നവംബറിൽ നടത്തിയ പാർട്ട് ഒന്ന്, രണ്ട് ബി.എ/അഫ്ദലുൽ ഉലമ (ആന്വൽ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. അഫ്ദലുൽ ഉലമ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 20. ബി.എ/ബി.എ അഫ്ദലുൽ ഉലമ പാർട്ട് മൂന്ന് ബി.എ/ബി.എ അഫ്ദലുൽ ഉലമ ഇംപ്രൂവ്മെന്‍റ് (ഏപ്രിൽ-മേയ് 2022) രണ്ടാം വർഷ പരീക്ഷക്ക് ഫൈനൽ ഇയർ റെഗുലർ വിദ്യാർഥികൾക്ക് ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വൈവ വോസി വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റർ എം.എ (റെഗുലർ-2019 അഡ്മിഷൻ, സപ്ലിമെന്ററി-2017, 2018 അഡ്മിഷൻ), ഡിസംബർ 2021 പരീക്ഷയുടെ കോംപ്രിഹെൻസിവ് വൈവ വോസി ഏപ്രിൽ 13ന് കാര്യവട്ടത്തുള്ള വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തിൽ നടത്തും. വിദ്യാർഥികൾ രാവിലെ 9.15ന് ഹാജരാകണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പ്രാക്ടിക്കൽ ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.കോം. കോമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്‍റ് ആൻഡ് കാറ്ററിങ് പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 12, 16 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. വിദൂരവിദ്യാഭ്യാസ വിഭാഗം ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർസയൻസ്/ബി.സി.എ (റെഗുലർ-2020 അഡ്മിഷൻ, സപ്ലിമെന്ററി- 2018, 2017 അഡ്മിഷൻ) (എസ്.ഡി.ഇ) പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 18 മുതൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. ജർമൻ ഭാഷാ കോഴ്സുകൾ സർവകലാശാല ജർമൻ പഠനവിഭാഗം നടത്തുന്ന ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം സർവകലാശാല ജർമൻ പഠനവിഭാഗത്തിൽനിന്നോ ഓൺലൈനായോ (https://www.keralauniversity.ac.in/dept/dept-home) ലഭ്യമാകും. അപേക്ഷ ഏപ്രിൽ 20ന് വൈകീട്ട് 4.30 വരെ പാളയം സെനറ്റ്ഹൗസ് കാമ്പസിലെ ജർമൻ പഠനവിഭാഗത്തിൽ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.