ശശികുമാറിന്‍റെ പ്രഭാഷണം

ആലുവ: യു.സി കോളജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ പ്രഭാഷണ പരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണം വെള്ളിയാഴ്ച വൈകീട്ട് ഏഴിന്​ നടക്കും. മാധ്യമപ്രവർത്തകൻ ശശികുമാർ ഓൺലൈൻ വഴി പ്രഭാഷണം നിർവഹിക്കും 'സത്യം: മാധ്യമസത്യവും സത്യാനന്തരതയും' വിഷയത്തിൽ നടക്കുന്ന ഓൺലൈൻ പ്രഭാഷണത്തിൽ പൂർവവിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. സംവാദത്തിൽ പങ്കെടുക്കാൻ pro@uccollege.edu.in ഇ-മെയിൽ വിലാസത്തിൽ വ്യാഴാഴ്ച വൈകീട്ട്​ അഞ്ചിനുമുമ്പ്​ മോഡറേറ്ററുമായി ബന്ധപ്പെടണം. കോളജ് യൂട്യൂബ് ചാനലിൽ (youtube.com/uccmedia) തത്സമയ സംപ്രേഷണവും ഉണ്ടാകും. ഫോൺ: 9446741946.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.