ബാങ്ക് ജീവനക്കാരുടെ സഹായം വേണ്ടെന്ന് കുടുംബം

മൂവാറ്റുപുഴ: ബാങ്ക് ജീവനക്കാരുടെ സഹായം വേണ്ടെന്ന് ജപ്തി നടപടി നേരിട്ട മൂവാറ്റുപുഴയിലെ ദലിത് കുടുംബം. മാത്യു കുഴൽനാടൻ എം.എൽ.എ ബാങ്കിലെ ബാധ്യത ഏറ്റെടുത്തിട്ടുണ്ടെന്നും അതുതന്നെ മതിയെന്നും കുടുംബനാഥൻ അജേഷ് പറഞ്ഞു. എം.എൽ.എ ബാധ്യത ഏറ്റെടുത്തശേഷമാണ് ജീവനക്കാർ രംഗത്തുവന്നത്. സി.പി.എം പ്രവർത്തകരും ബാങ്ക് ജീവനക്കാരും തന്നെയും തന്‍റെ കുടുംബത്തെയും സോഷ്യൽമീഡിയ വഴി അപമാനിച്ചു. തന്നെ അപമാനിച്ചവരുടെ സഹായം വേണ്ട. താൻ മദ്യപാനിയാണെന്ന് ഇവർ പറഞ്ഞ് പരത്തി. പലതവണ ബാങ്കിൽ കയറിയിറങ്ങിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന ജീവനക്കാർ ഇപ്പോൾ രംഗത്തുവരുന്നത് അവരുടെ വീഴ്ച മറയ്ക്കാനാണെന്നും അജേഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.