കളമശ്ശേരി: മനുഷ്യാവകാശങ്ങൾക്കുവേണ്ടി പോരാടിയ മികച്ച അഭിഭാഷകനായിരുന്നു എം.കെ. ദാമോദരൻ എന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുകയാണ് അദ്ദേഹത്തിന്റെ പേരിലുള്ള അന്താരാഷ്ട്ര നിയമ മികവ് കേന്ദ്രത്തിന്റെ മുഖ്യ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ സർവകലാശാലയായ നുവാൽസിൽ എം. കെ. ദാമോദരൻ അന്താരാഷ്ട്ര നിയമ മികവ് കേന്ദ്രം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നീതിന്യായ വ്യവസ്ഥയുടെയും നുവാൽസിന്റെയും ചരിത്രത്തിൽ ഇതൊരു സുപ്രധാന ചുവടുവെപ്പാകും. ഉന്നത മാനവിക കാഴ്ചപ്പാടോടെ നിയമങ്ങളെയും നീതിന്യായ വ്യവസ്ഥയെയും സമീപിക്കാൻ പരിശീലിപ്പിക്കാൻ കേന്ദ്രത്തിനു കഴിയുമെന്നു മുഖ്യമന്ത്രി പ്രത്യാശിച്ചു. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഓഫിസ് ഉദ്‌ഘാടനം ചെയ്തു. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ്, കേരള ബാർ കൗൺസിൽ ചെയർമാൻ കെ.എൻ. അനിൽകുമാർ, വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി, രജിസ്ട്രാർ എം.ജി. മഹാദേവ് എന്നിവർ സംസാരിച്ചു. EKG nuals- നുവാൽസിൽ എം.കെ. ദാമോദരൻ അന്താരാഷ്ട്ര നിയമ മികവ് കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.