മട്ടാഞ്ചേരി: 40 വർഷമായി അസൗകര്യങ്ങളുടെ നടുവിൽ വീർപ്പ് മുട്ടി കഴിഞ്ഞിരുന്ന ഒമ്പത് കുടുംബങ്ങൾക്ക് അന്തിയുറങ്ങാൻ വീടായി. നഗരസഭ ആറാം ഡിവിഷനിലെ സ്വപ്ന പദ്ധതികളിലൊന്നായ മരക്കടവ് ബഹുകുടുംബ ഭവന സമുച്ചയത്തിന്റെ താക്കോൽ ദാനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. മൂന്ന് സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. മരക്കടവ് കല്ലറക്കൽ പറമ്പിലാണ് ഈ ബഹുകുടുംബ ഭവന സമുച്ചയം നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറിയത്. മുൻ കൗൺസിലർ സുനിത അഷറഫ് തുടങ്ങി വെച്ച പദ്ധതി നിലവിലെ കൗൺസിലറും ഭർത്താവുമായ എം.എച്ച്.എം. അഷറഫ് പൂർത്തീകരിക്കുകയായിരുന്നു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ. റനീഷ്, ഷീബാ ലാൽ, സുനിത ഡിക്സൻ, പ്രിയ പ്രശാന്ത്, എസ്. നൈസ് എന്നിവർ സംസാരിച്ചു. മരക്കടവ് ബഹുകുടുംബ ഭവന സമുച്ചയത്തിന്റെ താക്കോൽ ദാനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.