ചെറിയ വീട് വലിയ തുടക്കം പദ്ധതി ഉദ്ഘാടനം

കൊച്ചി: ചെറിയ വീട് വലിയ തുടക്കം പദ്ധതി ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. ആര്‍ക്കിടെക്​ട്​ സ്ഥാപനമായ അജിത്ത് അസോസിയേറ്റ്‌സിന്റെ 44ാംമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചതാണ് പദ്ധതി. അജിത്ത് അസോസിയേഷന്റെ സഹസ്ഥാപനമായ വൈറ്റില സില്‍വര്‍ സാന്റ് ഐലൻഡിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സില്‍ (ആസാദി) ആര്‍ക്കിടെക്റ്റ് വിദ്യാർഥികളുടെ നേതൃത്വത്തില്‍ 44 ശനിയാഴ്ച്ചകളിലാണ് സൗജന്യ കണ്‍സള്‍ട്ടേഷന്‍. ഇതിനായി 0484 2389940 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വൈറ്റില സില്‍വര്‍സാന്റ് ഐലൻഡിലെ ആസാദി കോളജ് കൂത്തമ്പലത്തില്‍ സംഘടിപ്പിച്ച 44 -ാംമത് സ്ഥാപക ദിനാഘോഷം ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്തു. വരാപ്പുഴയില്‍ നിർധനരായ എട്ട് കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലത്ത് നിര്‍മിച്ച് നല്‍കുന്ന അപ്പാര്‍ട്ട്‌മെന്റുകളുടെ പ്ലാന്‍ എം.പി പ്രകാശനം ചെയ്തു. ഇതിലേക്ക്​ അജിത്ത് അസോസിയേറ്റ്‌സിന്റെ സംഭാവനയായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് അജിത്ത് അസോസിയേഷന്‍ മാനേജിങ് ഡയറക്ടര്‍ ആര്‍ക്കിടെക്​ട്​ പ്രഫ.ബി.ആര്‍. അജിത്ത് ഹൈബി ഈഡന് കൈമാറി. ഫോട്ടോക്യാപ്ഷന്‍ EC suni 04 അജിത്ത് അസോസിയേറ്റ്‌സിന്റെ 44 ാംമത് സ്ഥാപക ദിനാഘോഷം ഹൈബി ഈഡന്‍ എം.പി.ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.