പഴങ്ങാട് യു.പി സ്കൂളിൽ കിച്ചൻബ്ലോക്ക്

പള്ളുരുത്തി: കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് യു.പി സ്കൂളിൽ കിച്ചൻ ബ്ലോക്കിന്‍റെ ശിലാസ്ഥാപനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. കൊച്ചി രൂപത കോർപറേറ്റ് എജുക്കേഷൻ ഏജൻസി ജനറൽ മാനേജർ ഫാ. ജോപ്പി കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് 11.8ലക്ഷം രൂപയാണ് നിർമാണത്തിനായി നീക്കിവെച്ചിരിക്കുന്നത്. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്‍റ് ലീജ തോമസ് ബാബു അധ്യക്ഷത വഹിച്ചു. ശ്രീമതി അജയൻ, ഫാ. സെബാസ്റ്റ്യൻ പുത്തൻപുരക്കൽ, സി.വി. സിബി , മാർഗരറ്റ് സോണി, എം.ജെ. സബീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.