സീനിയർ ബേസ്ബാൾ: എറണാകുളം സെമിയിൽ

ഫോർട്ട്​കൊച്ചി: പരേഡ് ഗ്രൗണ്ടിൽ ആരംഭിച്ച 20ാമത് സംസ്ഥാന സീനിയർ പുരുഷ വിഭാഗം ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ വയനാടും എറണാകുളവും സെമി ഫൈനലിൽ പ്രവേശിച്ചു. നിലവിലെ ചാമ്പ്യന്മാരായ മലപ്പുറത്തെ പരാജയപ്പെടുത്തി (1-0) വയനാട് ജില്ലയും രണ്ടാം ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ എറണാകുളം ജില്ല തിരുവനന്തപുരത്തെ (7-1) പരാജയപ്പെടുത്തിയും സെമിഫൈനലിലേക്ക് യോഗ്യത നേടി. ചാമ്പ്യൻഷിപ്​ അസോസിയേഷൽ സെക്രട്ടറി ടി.പി. ആനന്ദ് ലാൽ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.എം. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ.എം. അൻസാരി, എൻ.കെ. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. ബുധനാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.