കൊച്ചി: സൂപ്പർമാർക്കറ്റ് ഉടമയെയും ഭാര്യയെയും വീടുകയറി ആക്രമിച്ച കേസിൽ രണ്ടുപേരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കര കൊട്ടാരത്തിൽ വീട്ടിൽ സനീഷ് (30), കലൂർ മണപ്പാട്ടിപ്പറമ്പിൽ സെവൻത് ക്രോസ് റോഡിൽ വടക്കാട്ടുപറമ്പിൽ സജീർ (36) എന്നിവരാണ് പൊലീസ് പിടിയിലായത്. ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം മറൈൻ ഡ്രൈവിൽ അബാദ് പ്ലാസയിൽ അല്വവി ഫ്ലാറ്റിലെ താമസക്കാരായ വിപിനും ഭാര്യക്കുമാണ് മർദനമേറ്റത്. ജില്ലയിൽ ഏഴ് സൂപ്പർ മാർക്കറ്റുകളുടെ ഉടമയാണ് വിപിൻ. പൊലീസ് പിടിയിലായ സനീഷ് മൂന്നുമാസം മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് സജീറിനെ സ്വഭാവദൂഷ്യത്തിന്‍റെ പേരിൽ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയത്. ഞായറാഴ്ചയാണ് ഇരുവരും ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. മർദനത്തിൽ വിപിന്‍റെ മുഖത്തും തലയിലും തോളിലും പരിക്കുണ്ട്. വിപിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യക്കും പരിക്കേറ്റു. ഇവരുടെ മുഖത്തും തോളിനും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.