ആലുവ: കേരള സ്‌കൂൾ ടീച്ചേഴ്സ് മൂവ്മൻെറ് (കെ.എസ്.ടി.എം) ആലുവ ഉപജില്ല സമ്മേളനം വെൽഫെയർ പാർട്ടി ആലുവ മണ്ഡലം വൈസ് പ്രസിഡൻറ് കരീം കല്ലുങ്കൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എം ജില്ല പ്രസിഡൻറ് ടി.പി. യൂസുഫ് അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഇ.എച്ച്. നാസർ പ്രമേയ വിശദീകരണം നടത്തി. വിരമിക്കുന്ന എടത്തല ഗവ. ഹൈസ്‌കൂൾ അധ്യാപകൻ മുഹമ്മദ് എസ്. അമീന് യാത്രയയപ്പ് നൽകി. പിഎച്ച്.ഡി അഡ്മിഷൻ നേടിയ ആലുവ ഗവ. ഗേൾസ് സ്കൂൾ അധ്യാപിക എം. സുനിതയെ ആദരിച്ചു. ഉപജില്ല സെക്രട്ടറി എം.എ. നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ഇ. ഫസൽ റഹ്മാൻ, ഉപജില്ല പ്രസിഡൻറ് ഹസൻ തയ്യിൽ, എം. സുനിത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ഇ. ഫസൽ റഹ്മാൻ (പ്രസി.), എം. സുനിത (സെക്ര.), സമീൽ മുഹമ്മദ് (ട്രഷ.), ഷെമ്മി കെ. മുഹമ്മദ് (വൈ.പ്രസി.), ഇ.എം. റഹീമ (ജോ.സെക്ര.), ഹസൻ തയ്യിൽ, കെ.ആർ. ഹേമ, എം.എ. ഷഫീക്, പി. മുർഷിദ്, സൈദുൽ അമീൻ (ജില്ല കൗൺസിൽ അംഗങ്ങൾ). ക്യാപ്‌ഷൻ ea yas2 kstm സർവിസിൽനിന്ന് വിരമിക്കുന്ന എടത്തല ഗവ. ഹൈസ്‌കൂൾ അധ്യാപകൻ മുഹമ്മദ് എസ്. അമീന് കെ.എസ്.ടി.എം ആലുവ ഉപജില്ല സമ്മേളനത്തിൽ യാത്രയയപ്പ് നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.