ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധസംഗമം

ആലങ്ങാട്: ഇന്ധന വിലവർധനയിലും ജീവൻരക്ഷാ മരുന്നുകളുടെ വിലവർധനയിലും പ്രതിഷേധിച്ച് കേന്ദ്രസർക്കാറിന്റെ ജനദ്രോഹ നടപടികൾക്കെതിരെ എ.ഐ.വൈ.എഫ് കളമശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത്​ അംഗം കെ.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്‍റ് അബ്ദുൽസലിം അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.എ. അൻഷാദ്, അഫ്സൽ എടയാർ, ടി.എം. ഷെബിൻ, സി.പി. ഷഫീക്ക്, വി.ബി. ഷിജാസ് തുടങ്ങിയവർ സംസാരിച്ചു. പടം EA PVR endhana vila vardhana 5 എ.ഐ.വൈ.എഫ് പ്രതിഷേധം ജില്ല പഞ്ചായത്ത്​ അംഗം കെ.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.