'ചേന്ദാലൂം' ഷർട്ട് പുറത്തിറക്കി

പറവൂർ: പറവൂർ കൈത്തറി നെയ്ത്ത് സഹകരണ സംഘം 'ചേന്ദാലൂം' റെഡിമെയ്ഡ് ഷർട്ടുകൾ പുറത്തിറക്കി. വൈവിധ്യമാർന്ന നിറങ്ങളിൽ ലഭ്യമാണ്​. മന്ത്രി പി. രാജീവ് വിപണനോദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡൻറ് ടി.എസ്. ബേബി അധ്യക്ഷത വഹിച്ചു. അഡ്വ. മുജീബ് റഹ്​മാൻ, എം.എം. നാസർ, എം.എസ്. തമ്പി, എം.ബി. പ്രിയദർശിനി എന്നിവർ സംസാരിച്ചു. സംഘത്തിന്‍റെ എല്ലാ ഷോറൂമുകളിലും 'ചേന്ദാലൂം' ഷർട്ട് ലഭിക്കും. ചിത്രം EA PVR chendhalum shirt 1 പറവൂർ കൈത്തറി നെയ്ത്ത് സഹകരണ സംഘം പുറത്തിറക്കിയ 'ചേന്ദാലൂം' റെഡിമെയ്ഡ് ഷർട്ടുകളുടെ വിപണനോദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.