സ്കൂൾ വാർഷികം

കോതമംഗലം: തട്ടേക്കാട് ഗവ. യു.പി സ്കൂൾ 65ാമത് വാർഷികം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം.ഡി. ബാബുവിന് യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി. എൽ.എസ്.എസ്, യു.എസ്.എസ് പ്രതിഭകളെയും ജില്ലതല ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.കെ. അനുമോദിനെയും വാർഡ് മെംബർ ആലീസ് സിബി ആദരിച്ചു. മാതൃസംഘം ചെയർപേഴ്സൻ ഗ്രേസി എൽദോസ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.ബി. ജിൻസൺ, പൂർവ വിദ്യാർഥി സംഘടന ഭാരവാഹി പി.കെ. ചന്ദ്രൻ, സ്കൂൾ ലീഡർ സരയു സുരേഷ്, സ്റ്റാഫ് സെക്രട്ടറി സി.ജി. രേഷ്മ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ഇ.കെ. മഞ്ജുള ദേവി സ്വാഗതവും സീനിയർ അസിസ്റ്റന്റ് വി.കെ. ബിനല നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.