കവിയരങ്ങും പുസ്തക പ്രകാശനവും

പെരുമ്പാവൂര്‍: സംസ്‌കാര സാഹിതി പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.എന്‍.വി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിതരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എ. ശശിയെ ആദരിച്ചു. സൂര്യകാന്തി എന്ന അദ്ദേഹത്തിന്റെ പുസ്തകം ഫാ. എബ്രഹാം ആയത്തുകുടിക്ക് നല്‍കി എം.എല്‍.എ പ്രകാശനം ചെയ്തു. എ.ടി. അശോക്​ കുമാര്‍, രാധാകൃഷ്ണന്‍ മുണ്ടയ്ക്കല്‍, എ. ശശി എന്നിവരുടെ കവിയരങ്ങും സംഘടിപ്പിച്ചു. അജിത് കടമ്പനാട് അധ്യക്ഷത വഹിച്ചു. കെ.വൈ. യാക്കോബ്, എ.കെ. ജോര്‍ജ്, എം.എം. ഷാജഹാന്‍, പി.പി. എല്‍ദോസ്, സുരേഷ് തോപ്പില്‍, അജിത് വെങ്ങോല എന്നിവര്‍ സംസാരിച്ചു. em pbvr 2 Eldhose Kunnapilly MLA സംസ്‌കാര സാഹിതി പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.