നീതി നേടിയെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കണം -ഉപഭോക്തൃ ജാഗ്രത സമിതി

കോതമംഗലം: ഉപഭോക്തൃ കോടതിവഴി സ്വയം നീതി നേടിയെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കാൻ നടപടികൾ ആവശ്യമാണെന്ന് ഉപഭോക്തൃ ജാഗ്രത സമിതി. ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാൻ 1986ൽ ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നടപ്പാക്കിയതാണ്. എന്നാൽ, 36 വർഷത്തിനുശേഷവും ഈ നിയമത്തിന്‍റെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിയിട്ടില്ല. കേസുകളുടെ ബാഹുല്യംമൂലം വിധിയുണ്ടാകാൻ കാലതാമസമുണ്ടാകുന്നത്​ വെല്ലുവിളിയാണെന്ന് ദീർഘനാളായി ഉപഭോക്താക്കൾക്കുവേണ്ടി ഉപഭോക്തൃ കോടതിയിൽ ഹാജരായി കേസ് നടത്തിവരുന്ന ഉപഭോക്തൃ പ്രവർത്തകൻ ഗോപാലൻ വെണ്ടുവഴി പറഞ്ഞു. എബ്രഹാം ഉലഹന്നാൻ, സി.എം. ജയൻ, പോൾ കെ. ഐസക് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഗോപാലൻ വെണ്ടുവഴി (പ്രസി.), പി.പി. തങ്കപ്പൻ (സെക്ര.), ശ്രീധരൻ നമ്പൂതിരി (ട്രഷ.), തങ്കച്ചൻ കോതമംഗലം (വൈ.പ്രസി.), ഷാജി വേട്ടാമ്പാറ (ജോ.സെക്ര.), പി.കെ. സുരേന്ദ്രൻ, എം.പി. സലിം (എക്സിക്യൂട്ടിവ് അംഗം), അഡ്വ. പി.കെ. പത്മനാഭൻ (ലീഗൽ അഡ്വൈസർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.