കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്​ തുടക്കം

പറവൂർ: ജില്ലയിലെ മികച്ച വായനശാലയെന്ന ബഹുമതി നേടിയ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ 75ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീളുന്ന പരിപാടികളാണ് സംഘാടക സമിതി ആവിഷ്കരിച്ചത്. തൈവെപ്പിൽനിന്ന്​ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രക്ക് ശേഷം കെടാമംഗലം ഗവ. എൽ.പി സ്കൂളിൽ നടന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. എസ്. ശർമ അധ്യക്ഷത വഹിച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ഡി. വിൻസന്‍റ്​ ലോഗോ പ്രകാശിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, നഗരസഭ കൗൺസിലർമാരായ ജ്യോതി ദിനേശൻ, ജയ ദേവാനന്ദൻ, ലിജി ലൈഗോഷ്, ഏഴിക്കര പഞ്ചായത്ത് മെംബർമാരായ കെ.എൻ. വിനോദ്, ഷൈനി രാധാകൃഷ്ണൻ, എ.കെ. മുരളീധരൻ, എം.എസ്. രതീഷ്, എൻ.ആർ. സുധാകരൻ, ധന്യ സുരേഷ്, കെ.എം. അനൂപ്, ജിന്‍റ അനിൽകുമാർ, എച്ച് ഫോർ എച്ച് സെക്രട്ടറി ജോസഫ് പടയാട്ടി, കെടാമംഗലം പപ്പുക്കുട്ടിയുടെ മകൻ കെ.പി. സന്തോഷ്, ലൈബ്രറി പ്രസിഡന്‍റ്​ പി.പി. സുകുമാരൻ, സെക്രട്ടറി വി.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. അൻവിൻ കെടാമംഗലത്തിന്‍റെ നേതൃത്വത്തിൽ പാട്ടുമാടത്തിന്‍റെ സംഗീതാലാപനവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.