മയക്കുമരുന്ന് വിപണന സംഘത്തിലെ മുഖ്യകണ്ണി പൊലീസ് പിടിയിൽ കരയാംപറമ്പിൽ കാറിൽ സൂക്ഷിച്ച കഞ്ചാവും ഹഷീഷും പിടിച്ച കേസിൽ പ്രതിയാണ്

അങ്കമാലി: കരയാംപറമ്പ് ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിൽ കാറിൽ സൂക്ഷിച്ച കഞ്ചാവും ഹഷീഷ് ഓയിലും പിടിച്ച കേസിൽ യുവതിയും പൊലീസ് പിടിയിൽ. കാലടി മറ്റൂർ ഓഷ്യാനസ് ക്രസൻറ് ഫ്ലാറ്റിൽ താമസിക്കുന്ന, കുട്ടനാട് എടത്വാ പുളിന്തറയിൽ വീട്ടിൽ സീമ ചാക്കോയെയാണ് (സോണി -40) ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്റെ കാറിൽനിന്നാണ് പതിനൊന്നര കിലോയോളം കഞ്ചാവും ഒന്നര കിലോയോളം ഹഷീഷ് ഓയിലും പിടികൂടിയത്. ഇയാൾ ഉൾപ്പെടെ എട്ടുപേർ ഇതിനകം അറസ്റ്റിലായി. വിവിധ ഭാഷകൾ അറിയാവുന്ന സംഘത്തിലെ മുഖ്യകണ്ണിയായ സീമയെ ഉപയോഗിച്ചായിരുന്നു മയക്കുമരുന്ന് വിപണനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. നെടുമ്പാശ്ശേരി കേന്ദ്രീകരിച്ചാണ് സീമയുടെ പ്രവർത്തനം. ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. അടുത്ത കാലത്ത് മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ പിടിയിലാകുന്ന മൂന്നാമത്തെ വനിതയാണ് സീമ. അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായി, എസ്.ഐമാരായ അരുൺ ദേവ്, ടി.എം. സൂഫി, ഡിനി എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. EKG ANKA 1 GANJAW. അറസ്റ്റിലായ സീമ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.