ബോധവത്കരണ ക്ലാസ്​

പല്ലാരിമംഗലം: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ കാർക്കിനോസ് ഹെൽത്ത് കെയർ കാൻസർ വിഭാഗവും സംയുക്തമായി 'കാൻസർ സാധ്യതഘടകങ്ങളും പ്രതിരോധവും' വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ഷരീഫ റഷീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ, അസിസ്റ്റന്‍റ്​ സെക്രട്ടറി വി.ആർ. മനോജ്, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ നജി ജബ്ബാർ, അക്കൗണ്ടന്‍റ്​ രജിത സന്തോഷ്, മുൻ ചെയർപേഴ്സൻ ഷാമില ഷാഫി, സോഷ്യൽ വർക്കർ നിഖിത ഫിലിപ് എന്നിവർ സംസാരിച്ചു. ഡോ. സൗമ്യ കെ. സഖറിയ ക്ലാസ് നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.