വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറുന്നത് പരിഹരിക്കണം -വ്യാപാരി വ്യവസായി സമിതി

പല്ലാരിമംഗലം: മഴക്കാലത്ത് അടിവാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറുന്നത് പരിഹരിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂനിറ്റ് കണ്‍വെന്‍ഷന്‍. അടിവാട് ദേശീയ വായനശാലയില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ല കമ്മിറ്റി അംഗം പോള്‍ വെട്ടിക്കാടന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി കാസിം സര്‍ഗം, ഏരിയ സെക്രട്ടറി റാജി വിജയന്‍, ഏരിയ പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ്, സി.പി.എം ലോക്കല്‍ സെക്രട്ടറി എം.എം. ബക്കര്‍ എന്നിവര്‍ സംസാരിച്ചു. എം.എന്‍. ബാലഗോപാലന്‍ സ്വാഗതവും ടി.എം. നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി.കെ. മുഹമ്മദ് (പ്രസി.), ഷെഫിന്‍ അലി (സെക്ര.), ടി.എം. നൂറുദ്ദീന്‍ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.