പെരിയാറ്റില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു

കാലടി: പെരിയാറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്​ കാലടി മരോട്ടിച്ചോടില്‍ അയിരൂര്‍ ഗാര്‍ഡന്‍ വീട്ടില്‍ സൈമണ്‍ (54) ആണെന്ന്​ പൊലീസ്​ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് പുഴയില്‍ കുളിക്കാന്‍ വന്നവര്‍ മൃതദേഹം കണ്ടത്​. സൈമണ്‍ വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്നു. കോവിഡ് രൂക്ഷമായതിനിടെ നാട്ടില്‍ എത്തിയെങ്കിലും തിരിച്ചു പോകാനായില്ല. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംസ്‌കാരം പിന്നീട്. ഭാര്യ: സുമ. മക്കള്‍: അനീറ്റ, അനിറ്റ. --- ചിത്രം: സൈമണ്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.