അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം സർക്കാർ ചുമതല -മന്ത്രി കെ. രാജൻ

കാക്കനാട്: അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന്​ രാജ്യത്തെ ആദ്യത്തെ ഏകജാലക സംവിധാനത്തിന് തുടക്കമായി. അതിഥിദേവോ ഭവ എന്ന പേരിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ ആരംഭിച്ച ഇന്റര്‍സ്റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫിസ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കേരളത്തെ പുതുക്കിപ്പണിയാൻ സഹായിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തിയ ആളുകളുടെ വിവരശേഖരണം നടത്താനും രജിസ്റ്ററിൽ സൂക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മൈഗ്രന്റ് ലിങ്ക് വർക്കർ ഫോഴ്‌സിന്റെ ഉദ്ഘാടനം കലക്ടർ ജാഫർ മാലിക് നിർവഹിച്ചു. പൊലീസ്, എക്സൈസ്, തൊഴിൽ, വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച മലയാളം സംസാരിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളാണ് മൈഗ്രന്റ് ലിങ്ക് വർക്കർ ഫോഴ്‌സിന്റെ ഭാഗമാവുന്നത്. തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഓഫിസിൽനിന്നുതന്നെ പരിഹാരം ലഭിക്കാനുള്ള നടപടി സ്വീകരിക്കും. പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ ഡി.എൽ.എസ്.എയുടെ നേതൃത്വത്തിൽ പരിഹരിക്കും. ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി ചെയര്‍പേഴ്സനും ജില്ല ജഡ്ജിയും സെഷന്‍സ് ജഡ്ജിയുമായ ഹണി എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കെല്‍സ മെംബര്‍ സെക്രട്ടറിയും അഡീഷനല്‍ ജില്ല ജഡ്ജിയുമായ കെ.ടി. നിസാര്‍ അഹമ്മദ് മുഖ്യാതിഥിയായി. ഫോട്ടോ: അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന്​ കാക്കനാട് സിവിൽ സ്റ്റേഷനിൽ ആരംഭിച്ച വെൽഫെയർ ഓഫിസ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.