കൊച്ചി: അനാരോഗ്യം മൂലം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരക്കാഥാകൃത്ത് ജോൺ പോളിനെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സന്ദർശിച്ചു. 50,000 രൂപ ചികിത്സസഹായ നിധിയിലേക്ക് അദ്ദേഹം വാഗ്ദാനം ചെയ്തു. ചികിത്സചെലവ് വഹിക്കാൻ കേരള സർക്കാറിനോടും പൊതുസമൂഹത്തോടും അഭ്യർഥിച്ചു. സാഹിത്യരംഗത്തെ പ്രകാശഗോപുരമാണ് ജോൺ പോൾ എന്നും അദ്ദേഹം നൽകിയ അതുല്യ സംഭാവനകളെ സാംസ്കാരിക ലോകത്തിന് വിസ്മരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ ദിനാചരണത്തിന് മുന്നോടിയായി ലിസി ആശുപത്രിയിൽ നടത്തുന്ന പരിപാടികൾക്ക് തുടക്കംകുറിച്ചുകൊണ്ട് അദ്ദേഹം വൃക്ഷത്തൈ നട്ടു. ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ, ജോ. ഡയറക്ടർ ഫാ. റോജൻ നങ്ങേലി മാലിൽ, അസി. ഡയറക്ടർമാരായ ഫാ. ഷനു മഞ്ഞേലി, ഫാ. ജോർജ് തേലക്കാട്ട്, ഫാ. ജോസഫ് മാക്കോതക്കാട്ട്, മെഡിക്കൽ സൂപ്രണ്ട് ഡോ. ബാബു ഫ്രാൻസിസ്, ഡോ. മാത്യു ഫിലിപ്, ഡോ. ടി.വി. ശ്രീവൽസൻ, ഡോ. ബോൺ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.