ഇന്ധനവില വർധനയിൽ പ്രതിഷേധം

മട്ടാഞ്ചേരി: ഇന്ധനവില വർധനക്കെതിരെ പെട്രോൾ പമ്പിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. പനയപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കപ്പലണ്ടിമുക്ക് പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ സമരം ബ്ലോക്ക് പ്രസിഡന്‍റ് പി.എച്ച്. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി.എം. അസ്​ലം അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവ, എം.എ. മുഹമ്മദാലി, ഹസിം ഹംസ, ടി. എം. റിഫാസ്, മുഹമ്മദ് ജെറിസ്, എം.യു. ഹാരിസ്, അമീർ ബാവ, അഷ്കർ ബാബു തുടങ്ങിയവർ സംസാരിച്ചു. ചിത്രം: പാചകവാതക സിലിണ്ടറിന് മുകളിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.