ബോധവത്കരണ ക്ലാസ്

പല്ലാരിമംഗലം: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണ കാമ്പയിന്‍റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ അടിവാട് ടൗണിൽ ക്ലാസ് സംഘടിപ്പിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്‍റ്​ കദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം റിയാസ് തുരുത്തേൽ, യുവജനക്ഷേമ ബോർഡ്‌ കോതമംഗലം നഗരസഭ കോഡിനേറ്റർ ജേബിൻ ചെറിയാൻ, പല്ലാരിമംഗലം പഞ്ചായത്ത് കോഓഡിനേറ്റർ ഹക്കിം ഖാൻ, കേരള ജേണലിസ്റ്റ് യൂനിയൻ താലൂക്ക് പ്രസിഡന്‍റ്​ ലത്തീഫ് കുഞ്ചാട്ട്, പല്ലാരിമംഗലം പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ ഷെരീഫ റഷീദ്, പോത്താനിക്കാട് പൊലീസ് ഇൻസ്പെക്ടർ എൻ.പി. ശശി, യൂസുഫ് പല്ലാരിമംഗലം എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ പൊലീസ് സബ്​ ഇൻസ്പക്ടർ കെ.പി. സിദ്ദീഖ് ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.