കൊച്ചി: സംസ്ഥാന തൊഴിൽ വകുപ്പ് തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമ പാലനത്തിലും മികവ് പുലർത്തുന്ന മികച്ച തൊഴിലിടങ്ങൾക്ക് ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ എക്സലൻസ് പുരസ്‌കാരം ഭീമ ജുവൽസിന്. തിരുവനന്തപുരത്ത് മഹാത്മാ അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ശിവൻകുട്ടിയിൽനിന്ന് ഭീമ ജുവൽസ് എ.ജി.എം (എച്ച്.ആർ) ബാബു ജോസഫ് പുരസ്‍കാരം ഏറ്റുവാങ്ങി. സംസ്ഥാനത്തെ വ്യാപാര വാണിജ്യ വ്യവസായ സ്ഥാപനങ്ങളെ പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്താണ് പുരസ്‌കാരം നിശ്ചയിച്ചത്. ഇതിനായി മികച്ച തൊഴിൽ ദാതാവ്, തൊഴിൽ നിയമ പാലനത്തിലെ കൃത്യത, സംതൃപ്തരായ തൊഴിലാളികൾ, വേതന സുരക്ഷാ പദ്ധതിയുടെ ഉപയോഗം, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളി ക്ഷേമ പദ്ധതികളോടുള്ള ആഭിമുഖ്യം, തൊഴിലിടത്തിലെ സുരക്ഷ, സാമൂഹിക പ്രതിബദ്ധത എന്നീ ഘടകങ്ങൾ വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.