ലോകസമാധാനം വിളംബരം ചെയ്ത് കുരുന്നുകളുടെ റാലി

(പടം) മസ്റ്റ് കാഞ്ഞിരമറ്റം: യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനെതിരെ തെക്കന്‍ പറവൂര്‍ ഹോളി ഫാമിലി എല്‍.പി സ്കൂളിലെ വിദ്യാർഥികള്‍ റാലി നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് പാറപ്പുറം റാലി ഉദ്ഘാടനം ചെയ്തു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കെ.ജി വിദ്യാർഥികള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാര്‍ഥികളും റാലിയില്‍ പങ്കെടുത്തു. അധ്യാപകനായ മുജീബ് യുദ്ധക്കെടുതികളെക്കുറിച്ച് കുട്ടികളെ ബോധവത്​കരിച്ചു. അധ്യാപികമാരായ സില്‍വി, നിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. EC-TPRA-1 Rally റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനെതിരെ തെക്കന്‍ പറവൂര്‍ ഹോളി ഫാമിലി എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.