വായനശാല കമ്പ്യൂട്ടർവത്​കരിച്ചു

പറവൂർ: വടക്കേക്കര സർവിസ് സഹകരണ ബാങ്കിന് കീഴിലെ ഈശ്വരവിലാസം മെമ്മോറിയൽ ലൈബ്രറി ആൻഡ് റീഡിങ് റൂമിൽ സമ്പൂർണ കമ്പ്യൂട്ടർവത്കരണത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ് ആർ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭ, തൊഴിൽ ശ്രേഷ്ഠ ജേതാക്കളെ ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തിനി ഗോപകുമാർ, ഷെറീന ബഷീർ, എഴുപുന്ന ഗോപിനാഥ്, ടി.വി. ഷൈവിൻ എന്നിവർ ആദരിച്ചു. വൈസ് പ്രസിഡന്‍റ് പി.വി. പുരുഷോത്തമൻ, ഭരണ സമിതി അംഗങ്ങളായ എം.കെ. കുഞ്ഞപ്പൻ, ഉഷ ജോഷി, ആലീസ് ജോസി, ലൈജു ജോസഫ്, ലൈബ്രേറിയൻ കെ.വി. സൽമ, ബാങ്ക് സെക്രട്ടറി ടി.ജി. മിനി എന്നിവർ സംസാരിച്ചു. ചിത്രം EA PVR vayanasala 5 സമ്പൂർണമായി കമ്പ്യൂട്ടർവത്കരിച്ച ഈശ്വരവിലാസം മെമ്മോറിയൽ ലൈബ്രറി ആൻഡ് റീഡിങ് റൂം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.