കൊച്ചി: ദുല്‍ഖർ സൽമാന്‍റെ സിനിമ നിർമാണ കമ്പനിയായ വേ ഫെയറർ ഫിലിംസിന് ഏര്‍പ്പെടുത്തിയ വിലക്ക് കേരളത്തിലെ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് പിൻവലിച്ചു. പ്രത്യേക സാഹചര്യത്തിലാണ് തന്റെ സിനിമ 'സല്യൂട്ട്' ഒ.ടി.ടിക്ക് നൽകിയതെന്നായിരുന്നു ദുൽഖ൪ വിശദീകരിച്ചത്. വിശദീകരണം തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് വിലക്ക് പിന്‍വലിക്കുന്നതെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സല്യൂട്ട് എന്ന ചിത്രത്തിന് തിയറ്ററുകളുമായി കരാറുണ്ടായിരുന്നു. ചില തിയറ്ററുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷനും തുടങ്ങിയിരുന്നു. അറിയിപ്പില്ലാതെ ആ ചിത്രം ഒ.ടി.ടിയിലേക്ക് പോയത് ഒമിക്രോണ്‍ സാഹചര്യത്തിലാണെന്നാണ് വിശദീകരിച്ചത്. തുടര്‍ന്നുള്ള സിനിമകള്‍ തിയറ്റര്‍ റിലീസാകുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഫാന്‍സ് ഷോ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കാൻ ജനറല്‍ ബോഡി തീരുമാനിച്ചു. അംഗങ്ങള്‍ക്ക് അതത് സ്ഥലത്തെ സാഹചര്യത്തിനനുസരിച്ച് ഫാന്‍സ് ഷോയില്‍ തീരുമാനമെടുക്കാം. ചിലർക്കുണ്ടായ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഫാന്‍സ് ഷോ നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്ന് വിജയകുമാര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിന്റെ കാര്യം ചൂണ്ടിക്കാട്ടി ദിലീപിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടേണ്ട കാര്യമില്ലെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു. സംഘടനയുമായി ബന്ധപ്പെട്ട കേസല്ല ദിലീപിന്റേതെന്നും അദ്ദേഹം വിശദീകരിച്ചു. ആന്റണി പെരുമ്പാവൂരിന്റെ രാജിക്കത്ത് കണ്ടിട്ടില്ല. ഞാന്‍ പ്രസിഡന്റായിരിക്കുന്ന ഫിയോക്കിന്റെ ഒരു ഫയലിലും ആന്റണി പെരുമ്പാവൂരിന്റെ ഒരു രാജിക്കത്തും കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കെ. വിജയകുമാര്‍ പറഞ്ഞു. ഒരംഗവും ഇവിടെ തുടരണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. തുടരാന്‍ താൽപര്യമില്ലാത്തവര്‍ക്ക് കത്ത് നല്‍കി പിന്‍മാറാം. ആന്റണിയുടെ അഭിപ്രായവ്യത്യാസം അറിയിച്ചുള്ള കത്താണ് ലഭിച്ചത്. ദിലീപും ആന്റണി പെരുമ്പാവൂരും ഇപ്പോഴും സംഘടനയുടെ ഭാഗമാണ്. ആന്റണി പെരുമ്പാവൂരുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കുന്നതിന് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിയറ്റര്‍ റിലീസിനുശേഷം ചുരുങ്ങിയത് 42 ദിവസത്തിനുശേഷം സിനിമ ഒ.ടി.ടിയിലേക്ക് എന്ന തീരുമാനം ശക്തമായി നടപ്പാക്കും. ബൈലോ ജനറല്‍ ബോഡി രണ്ടുമാസത്തിനുശേഷം നടത്താൻ മാറ്റി. സംഘടന പിളര്‍ന്നുവെന്നത് വ്യാജപ്രചാരണമാണെന്ന് വിജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.