മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

ആറാട്ടുപുഴ: വെള്ളക്കെട്ടിൽ മീൻ പിടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. മുതുകുളം വടക്ക് അലക്‌സാലയത്തിൽ യേശുദാസാണ്​ (68) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ മുതുകുളം വടക്ക് ചക്കിലിക്കടവിന് വടക്കുഭാഗത്ത് മീൻപിടിക്കുന്നതിനിടെയാണ് യേശുദാസ് വെള്ളത്തിലേക്ക്​ വീണത്. നീട്ടുവലയിടുന്നതിനിടെ വീണതായാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്. ഉടൻ മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. വെള്ളക്കെട്ടിന് അധികം ആഴമുണ്ടായിരുന്നില്ല. കുഴഞ്ഞുവീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: അലക്‌സാണ്ടർ, അജിൻ തോമസ്. മരുമകൾ: റാണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.