കോലഞ്ചേരി: പൊതുമരാമത്ത് അസി. എൻജിനീയർക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസ് പ്രതികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചതായി ആക്ഷേപം. പ്രതികളായ ആൽബർട്ട് ചെറിയാൻ, ജിനു ജോർജ് എന്നിവർക്ക് അനുകൂലമായാണ് പുത്തൻകുരിശ് പൊലീസ് നിലപാട് സ്വീകരിച്ചത്. പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചേർത്തതിനൊപ്പം എഫ്.ഐ.ആറിൽ കൃത്യസ്ഥലത്തിൽ തിരുത്തൽ വരുത്തിയെന്നും ആക്ഷേപമുണ്ട്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് പൊതുമരാമത്ത് വകുപ്പ് പുത്തൻകുരിശ് ഓഫിസിലെ അസി. എൻജിനീയർ എ. അസീമിന് മർദനമേറ്റത്. നിയമവിരുദ്ധമായി ബില്ലുകൾ മാറിനൽകണമെന്ന കരാറുകാരുടെ സമ്മർദത്തിന് വഴങ്ങാതെ വന്നതോടെയാണ് അസീമിനെ ക്രൂരമായി മർദിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വിവരമറിഞ്ഞെത്തിയ പുത്തൻകുരിശ് പൊലീസ് പ്രതികൾക്കെതിരെ കർശനനിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിനുശേഷമാണ് പ്രതികൾക്കനുകൂലമായി എഫ്.ഐ.ആറിലടക്കം തിരിമറി നടത്തിയത്. ഇതേതുടർന്ന് പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുകയും ചെയ്തു. പ്രതികളുടെ മർദനത്തിൽ സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫോട്ടോ അടിക്കുറിപ്പ്: മർദനമേറ്റ എ. അസീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.