ലോഡ്​ജിൽ യുവാവ്​ മരിച്ചനിലയിൽ

ആലപ്പുഴ: നഗരത്തിലെ ലോഡ്ജിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വള്ളക്കടവ് വലിയതോപ്പ് ടിജോ ഹൗസിൽ പ്രശോഭ് ജേക്കബാണ്​ (35) മരിച്ചത്. തിങ്കളാഴ്ച രാവിലെ കല്ലുപാലത്തിന് സമീപത്തെ സ്വകാര്യ ലോഡ്‍ജിലായിരുന്നു സംഭവം. ഞായറാഴ്ച വൈകീട്ട് 3.30നാണ് ലോ‍ഡ്‍ജിൽ മുറിയെടുത്തതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്​ മാറ്റി. പിതാവ്​: പരേതനായ ജേക്കബ്. മാതാവ്​: സ്റ്റെല്ല. സഹോദരി: സ‍്‍റ്റിജി ജേക്കബ്. Attn: തിരുവനന്തപുരം എഡിഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.