മുഖ്യമന്ത്രിയുടെ മെറിറ്റ് അവാര്‍ഡ് ലഭിച്ചു

പെരുമ്പാവൂര്‍: മുഖ്യമന്ത്രിയുടെ മെറിറ്റ് അവാര്‍ഡിന് കെ.ജെ. മുഹമ്മദ് ഷാഹിദ്, കെ.എസ്. സുല്‍ത്താന എന്നിവര്‍ അര്‍ഹരായി. ആലുവ യു.സി കോളജില്‍നിന്ന്​ ബി.എസ്​സി കെമിസ്ട്രിയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയാണ് സുല്‍ത്താന. മുടിക്കല്‍ വഞ്ചിനാട് സ്വദേശി ഷെഫീക്ക് കുന്നപ്പിള്ളിയുടെയും റഫിയയുടെയും മകളാണ്. മുളവൂര്‍ ഇലാഹിയ എൻജിനീറിങ് ആൻഡ്​ ടെക്‌നോളജിയില്‍നിന്ന്​ ബി.ടെക് മെക്കാനിക്കില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് മുഹമ്മദ് ഷാഹിദ് അവാര്‍ഡിന് അര്‍ഹനായത്. മുടിക്കല്‍ വഞ്ചിനാട് സ്വദേശി കുടിലിങ്ങല്‍ ജബ്ബാറി‍ൻെറയും ഷാഹിദയുടെയും മകനാണ്. er pbvr K.J. Muhammed Shahid er pbvr k.S. Sulthana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.