ആലുവ: സിൽവർ ലെയിൻ റെയിൽ പാത വന്നാൽ കേരളത്തിൽ പാവപ്പെട്ട ജനങ്ങൾക്ക് പാതക്കിരുവശവും ബഫർ സോണിൽ 30 മീറ്റർ ദൂരപരിധിയിൽ നിർമാണ അനുമതി ലഭിക്കില്ലെന്നും പുതുതായി പണിത വീടുകൾക്ക് താമസാനുമതി നിഷേധിക്കപ്പെടുമെന്നും മുസ്‌ലിം ലീഗ് ആലുവ നിയോജക മണ്ഡലം നേതൃയോഗം കുറ്റപ്പെടുത്തി. ജനങ്ങൾക്ക് തീരാദുരിതം മാത്രം നൽകുന്ന ഈ പദ്ധതി ഉപേക്ഷിച്ച് പകരം യാത്രപദ്ധതി ആവിഷ്കരിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് എം.കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ. താഹിർ സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്‍റ് കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഹംസ പറക്കാട്ട് പാർട്ടി പരിപാടികൾ വിശദീകരിച്ചു. ജില്ല വർക്കിങ് പ്രസിഡന്‍റ് വി.ഇ. അബ്ദുൽ ഗഫൂർ, വനിത ലീഗ് സംസ്ഥാന സെക്രട്ടറി സാജിത സിദ്ദീഖ് എന്നിവർ സംസാരിച്ചു. പി.എ. മഹ്ബൂബ് പ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.