ആലുവ: കിൻഫ്ര കുടിവെള്ള പൈപ്പ് പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതോടെ കാലങ്ങളായി തകർന്നുകിടക്കുന്ന എടയപ്പുറം റോഡിന് ഉടൻ ശാപമോക്ഷമാകും. പൈപ്പ് പദ്ധതി വൈകിയതാണ് റോഡ് പുനരുദ്ധാരണം വൈകാൻ ഇടയാക്കിയത്. റോഡ് നവീകരണത്തിന് രണ്ടുകോടി രൂപയാണ് അനുവദിച്ചിരുന്നത്. ആധുനിക രീതിയിൽ ബി.എം ബി.സി നിലവാരത്തിൽ ടാറിങ് നടത്താനായിരുന്നു പദ്ധതി. എന്നാൽ, ഫണ്ട് അനുവദിച്ച് ഒന്നര വർഷമായിട്ടും പണി ആരംഭിക്കാനായില്ല. കിൻഫ്രയുടെ കുടിവെള്ള പൈപ്പ് പദ്ധതി ഇതിലൂടെ കടന്നുപോകാനുള്ളതിനാലാണ് റോഡ് പണി അനിശ്ചിതമായി നീണ്ടുപോയത്. അനിശ്ചിതത്വത്തിനും ദുരിതയാത്രക്കും അറുതിയാകുമെന്ന് പ്രതീക്ഷയേകി എടയപ്പുറം റോഡിൽ കിൻഫ്രയിലേക്കുള്ള ഭൂഗർഭ പൈപ്പിടൽ ആരംഭിച്ചിട്ടുണ്ട്. പൈപ്പിടൽ പൂർത്തീകരിച്ചശേഷം ടാറിങ് നടത്തിയാൽ മതിയെന്ന് കാണിച്ച് കിൻഫ്രയും ജല അതോറിറ്റിയും കത്ത് നൽകിയതോടെയാണ് പാത പുനരുദ്ധാരണം ആരംഭിക്കാൻ കഴിയാതെപോയത്. പൈപ്പ് സ്ഥാപിക്കൽ വൈകിയതോടെ നാട്ടുകാരടക്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടെ അൻവർ സാദത്ത് എം.എൽ.എയും വിഷയത്തിൽ ഇടപെട്ടു. തുടർന്നാണ് പൈപ്പിടൽ ഉടൻ ആരംഭിക്കാൻ തീരുമാനമായത്. രണ്ടുമാസത്തിനകം പൈപ്പുകൾ സ്ഥാപിക്കൽ പൂർത്തിയാക്കും. തോട്ടുമുഖത്ത് പ്രത്യേക പ്ലാൻറ് സ്ഥാപിച്ച് എടയപ്പുറം, എൻ.എ.ഡി റോഡ് വഴി കിൻഫ്ര പാർക്കിലേക്ക് വെള്ളം എത്തിക്കുന്നതാണ് കിൻഫ്ര കുടിവെള്ളപദ്ധതി. ക്യാപ്‌ഷൻ ea yas2 pipe കിൻഫ്രയിലേക്ക് ഭൂഗർഭ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിന് എടയപ്പുറം റോഡിൽ ഇറക്കിയിട്ടുള്ള പൈപ്പുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.