ഡോ. എലിസബത്തിന് ജനകീയ യാത്രയയപ്പ് നൽകി

ചെങ്ങമനാട്: 26 വർഷത്തെ സേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിച്ച ചെങ്ങമനാട് സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. പി.ടി. എലിസബത്തിന് പൗരാവലി ആഭിമുഖ്യത്തിൽ ജനകീയ യാത്രയയപ്പ് നൽകി. ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. പ്രദീഷ് അധ്യക്ഷത വഹിച്ചു. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്‍റ്​ സെബ മുഹമ്മദലി സന്ദേശം നൽകി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി മുഖ്യപ്രഭാഷണം നടത്തി. പൗരാവലി ചെയർമാൻ ജോണി തോട്ടുങ്കൽ, ജനറൽ കൺവീനർ മുഹമ്മദലി ചെങ്ങമനാട്, കുന്നുകര പഞ്ചായത്ത് പ്രസിഡന്‍റ്​ സൈന ബാബു, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ദിലീപ് കപ്രശ്ശേരി, പഞ്ചായത്ത്​ അംഗം ലത ഗംഗാധരൻ, സി.പി.എം ലോക്കൽ സെക്രട്ടറി പി.ആർ. രാജേഷ്, മുസ്​ലിംലീഗ് ആലുവ മണ്ഡലം സെക്രട്ടറി സി.കെ. അമീർ, ഹെൽത്ത്​ ഇൻസ്പെക്ടർ വിജോഷ്, വി.എം. ഗിരിജ, സുകുമാർ കുറ്റിപ്പുഴ, മൊയ്തീൻ ശ്രീമൂലനഗരം, കെ.ജി. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. എലിസബത്ത് നന്ദി പറഞ്ഞു. EA ANKA 01 SENDOFF സർവിസിൽനിന്ന് വിരമിച്ച ഡോ. പി.ടി. എലിസബത്തിന് പൗരാവലി ഏർപ്പെടുത്തിയ ഉപഹാരം അൻവർ സാദത്ത് എം.എൽ.എ സമ്മാനിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.