സാംസ്കാരിക കേന്ദ്രങ്ങൾ സൗഹൃദത്തിൻെറ സ്നേഹ സദനങ്ങളാകണം -യൂസുഫ് ഉമരി ആലുവ: ആലങ്ങാട്, കടുങ്ങല്ലൂർ പഞ്ചായത്തുകൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ദിശ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ ദിശ കൾചറൽ സെന്‍ററിൻെറ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി കെ.എ. യൂസുഫ് ഉമരി നിർവഹിച്ചു. സാംസ്കാരിക കേന്ദ്രങ്ങൾ സൗഹൃദത്തിൻെറ സ്നേഹ സദനങ്ങളാകണമെന്ന് അദ്ദേഹം പറഞ്ഞു. ദിശ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എച്ച്. സദക്കത്ത് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കെ.കെ. സലീം മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.ബി. അബ്ദുല്ല, ആലങ്ങാട് പഞ്ചായത്ത് അംഗം തസ്നീം സിറാജുദ്ദീൻ, സി.വി. തൽഹത്ത്, അബ്ദുൽ ഹഫീസ് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി മുഹമ്മദ് ജമാലുദ്ദീൻ സ്വാഗതവും പി.എ. മുഹമ്മദ് നന്ദിയും പറഞ്ഞു. ക്യാപ്ഷൻ ea yas12 disha പാനായിക്കുളം ദിശ കൾചറൽ സെന്‍റർ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി കെ.എ. യൂസുഫ് ഉമരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.